ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമിശാസ്ത്രം

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്. പുതുപ്പരിയാരം ഒന്ന്, പുതുപ്പരിയാരം രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 12.87 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മലമ്പുഴ പഞ്ചായത്തും, റിസർവ്വ് വനം|റിസർവ്വ് വനവും]], കിഴക്കുഭാഗത്ത് അകത്തേതറ പഞ്ചായത്തും, തെക്കുഭാഗത്ത് പാലക്കാട് മുനിസിപ്പാലിറ്റിയും പിരായിരി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പറളി, മുണ്ടൂർ പഞ്ചായത്തുകളുമാണ്. 1961 ഡിസംബർ 28-നാണ് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.