2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
കാഴ്ച്ചപ്പാടും ദൌത്യവും

🌾 പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് - കാഴ്ചപ്പാടും ലക്ഷ്യങ്ങളും 🌾

☀️ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് (Vision)

ജനപങ്കാളിത്തത്തോടെയും സുതാര്യമായ ഭരണ സംവിധാനത്തോടെയും സാമൂഹിക നീതി, സമഗ്ര വികസനം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉറപ്പാക്കി എല്ലാവർക്കും മികച്ച ജീവിത നിലവാരം നൽകുന്ന മാതൃകാ ഗ്രാമപഞ്ചായത്താക്കുക.

🎯 ഗ്രാമപഞ്ചായത്തിന്റെ ദൗത്യം (Mission)

  • ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റുക.
  • ശുചിത്വം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ മേഖലകളിൽ ഗുണമേന്മയുള്ള സേവനങ്ങൾ നൽകുക.
  • സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾക്ക്, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനും സാമൂഹിക സുരക്ഷയ്ക്കും മുൻഗണന നൽകുക.
  • പരിസ്ഥിതി സൗഹൃദ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക.
  • ജനപങ്കാളിത്തം ഉറപ്പാക്കി സുതാര്യവും അഴിമതിരഹിതവുമായ ഭരണസംവിധാനം ശക്തിപ്പെടുത്തുക.
  • കൃഷി, ക്ഷീരവികസനം, പ്രാദേശിക സംരംഭങ്ങൾ പ്രോത്സാഹിപ്പിച്ച് ഗ്രാമീണ സാമ്പത്തിക വളർച്ച കൈവരിക്കുക.

🏆 ഗ്രാമപഞ്ചായത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ

💻 K-SMART സോഫ്റ്റ്‌വെയർ മുഖേനയുള്ള സേവനങ്ങൾ സമയബന്ധിതമായി നിർവ്വഹിച്ചു പൊതുജനങ്ങൾക്ക് കൃത്യമായ സേവനം ഉറപ്പുവരുത്തുക.
♻️ മാലിന്യ സംസ്കരണം ശുചിത്വം പഞ്ചായത്തിന്റെ മുൻഗണന ചുമതലയായി കണ്ട് കൃത്യമായ മോണിറ്ററിംഗിലൂടെ ആവശ്യമായ നടപടികൾ കൈക്കൊള്ളുക.
🔥 മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പൂർണ്ണമായി നടപ്പിലാക്കുക.
📊 വാർഷിക പദ്ധതികളുടെ 100% ഫണ്ട് വിനിയോഗം പൂർണ്ണമാക്കുക.
🏗️ പഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി നിർവ്വഹിക്കുകയും ചെയ്യുക.
🌱 പഞ്ചായത്തിലെ എല്ലാ ഘടക സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും പരിശോധിച്ചു 'പ്ലാസ്റ്റിക് രഹിത പഞ്ചായത്ത്' എന്ന പദവി നിലനിർത്തുക.
📌 'സമ്പൂർണ്ണ മലിനമുക്ത പഞ്ചായത്ത്' പദവി കൈവരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കൃത്യമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുക.
🏺 കണ്ടെത്തിയ പഞ്ചായത്തിലെ അതിദരിദ്രരെ ദാരിദ്ര്യ രേഖയ്ക്ക് മുകളിലേക്ക് കൊണ്ടുവരിക.
⛏️ തൊഴിലുറപ്പ് പദ്ധതിയിൽ മാസ്റ്റർ റോൾ തയ്യാറാക്കുന്ന എല്ലാവർക്കും കുറഞ്ഞത് 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുക.
💼 വികസന പ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന വിവിധ ഫണ്ടുകൾ കാര്യക്ഷമമായി വിനിയോഗിക്കുക.
📄 അവകാശ പത്രിക അപേക്ഷകളിൽ 15 ദിവസത്തിനകം തീർപ്പുണ്ടാക്കാൻ ഉറപ്പാക്കുക.
🏛️ ശുചിത്വമുള്ളതും പ്രസന്നവുമായ ഓഫീസ് പരിസരവും ജനസൗഹൃദപരമായ ഓഫീസ് അന്തരീക്ഷവും നിലനിർത്തുക.