കൈയ്യോട്കൈ കൈകോർക്കാം സ്വച്ഛതാ ഹി സേവ
May 23, 2026
2017 മുതൽ രാജ്യത്ത് സ്വച്ഛ ഭാരത് മിഷൻ്റെ ആഭിമുഖ്യത്തിൽ എല്ലാ ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2വരെ സ്വച്ഛതാ ഹി സേവ എന്ന പേരിൽ വിവിധ തരം ശുചീകരണ പ്രവർത്തനങ്ങൾ ആഘോഷപൂർവ്വം സംഘടിപ്പിച്ച് ആസൂത്രണം ചെയ്തു പോരുന്നു. സ്വച്ഛ സർവ്വേക്ഷൺ റാങ്കിംഗിലടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മികവ് ദേശീയതലത്തിൽ വിലയിരുത്തുന്നുവെന്നത് കൊണ്ട് തന്നെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ഇതിൽ മത്സരബുദ്ധിയോടെ പങ്കെടുക്കുന്നു. ഓരോ വർഷവും ഓരോ തീമീനെ അടിസ്ഥാനപ്പെടുത്തിയാണ് ക്യാമ്പയിൻ രൂപകൽപ്പന ചെയ്യുന്നത്. ഈ വർഷം Swachhata Mein Sabhag, Swachh Bharat, Vikasit Bharat എന്ന ആശയത്തിലൂന്നി 'എല്ലാവരും ഒത്തൊരുമിച്ച് മാലിന്യമുക്തിക്കായി' എന്ന ആപ്തവാക്യമാണ് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇതിനെ അടിസ്ഥാനമാക്കി സംസ്ഥാന ശുചിത്വ മിഷൻ റീബ്രാൻഡ് ചെയ്തിരിക്കുന്ന ക്യാമ്പയിനാണ് കൈയ്യോട്കൈ കൈകോർക്കാം, മാലിന്യരഹിത പുതുയുഗ കേരളത്തിനായി. ഗാന്ധി ജയന്തിദിനം മുതൽ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ തയ്യാറെടുക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ കർട്ടൻ റെയ്സറായാണ് കൈയ്യോട്കൈ ആസൂത്രണം ചെയ്തിരിക്കുന്നത്.